കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍... അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ് ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!
ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ് വിശപ്പടക്കുമ്പോള്‍... അവര്‍ സല്‍ക്കാരങ്ങളൊരുക്കി അതിഥികളെ കാത്തിരിക്കുന്നു..!! ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും അത്തറുമായ് വരുമ്പോള്‍... അവര്‍ ചക്കയും മാങ്ങയും അച്ചാറും ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!
ഞങ്ങളവരെക്കുറിച്ചോര്‍ത്ത് തലയിണകള്‍ ഈറനാക്കുമ്പോള്‍... അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!! ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവിടെ കുളിരില്ലേ തെങ്ങോല തണലില്ലേ ഞാനോ വൈലത്ത് ഈ മരുഭുമിയില്‍ ഒറ്റക്ക്















